സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ് അന്ധവിശ്വാസം

സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ് അന്ധവിശ്വാസം
Feb 8, 2026 08:07 AM | By PointViews Editor

കമ്യൂണിസമെന്ന അന്ധവിശ്വാസത്തിൽ മുറുകെ പിടിച്ചു കൊണ്ട് മത വർഗീയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും വിമർശിച്ചു കൊണ്ട് സിപിഎമ്മിൻ്റെ പോഷക സംഘടനയായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കണ്ണൂർ ജില്ലാ സമ്മേളനം നെടുംപൊയിലിന് സമീപം പെരുന്തോടിയിലെ വേക്കളം യുപി സ്കൂളിൽ തുടങ്ങി. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സിക്രട്ടറി ഡോ.എ. സാബു

ഉൽഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ.

ഭരണഘടനാ പദവിയിലിരിക്കുന്നവർ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ബ്രാൻ്റ് അംബാസിഡർമാരായി മാറുന്ന സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ശാസ്ത്രാവബോധം വളർത്താനുള്ള പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമാണ് ഇപ്പോൾ ഉള്ളത്. ഇതിൻ്റെ ലക്ഷണങ്ങൾ കേരളത്തിലും വരുന്നതിൻ്റെ സൂചനയാണ് സംസ്കാരത്തിൻ്റെ കേന്ദ്രമായ നിളാതീരത്ത് കേരള കുംഭമേള എന്ന പരിപാടി നടന്നത്. അഘോരികളും നാഗ സന്യാസിമാരുമെല്ലാം പങ്കെടുത്ത ആ പരിപാടി കേരളത്തിൻ്റെ മതേതര സംസ്കാരത്തിന് എതിരാണ്. ജനാധിപത്യത്തിൻ്റെയും ശാസ്ത്ര യുക്തി ചിന്തകളുടെയും പച്ചത്തുരുത്താണ് കേരളം. അതിനെ അഘോരികളുടെ നാടാക്കി മാറ്റരുത്.

ശാസ്ത സാങ്കേതിക ഗവേഷണ മേഖലകളിൽ ഗവേഷണ പ്രബന്ധങ്ങൾ, സ്ഥാപനങ്ങൾ പേറ്റൻ്റ് ചെയ്യുന്ന ഉല്പന്നങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ലോക റാങ്കിംഗിൽ പത്താം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ ശാസ്ത്രാവബോധത്തിൻ്റെ കാര്യത്തിൽ വളരെ പിറകോട്ടാണ്. ശാസ്ത്ര വിദ്യാഭ്യാസമെന്നത് കാണാപാഠം മാത്രമാവുന്നു. ശാസ്ത്രത്തെ അപഗ്രഥിച്ച് ശാസ്ത്ര ബോധമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല. വളരെ ശ്രദ്ധേയമായ രീതിയിൽ നടന്നിരുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ് പെട്ടെന്ന് നിർത്തലാക്കി. പകരം വിജ്ഞാന ഭാരതിയുടെ ഇന്ത്യൻ ഇൻ്റർ നാഷനൽ സയൻസ് ഫെസ്റ്റ് വന്നു. അവിടെ ' ചാണക ശാസ്ത്ര'മാണ് ചർച്ച ചെയ്യുന്നത്. മനുഷ്യരുടെ ആയുർ ദൈർഘ്യം വർദ്ധിച്ചതിൽ വാക്സിനേഷന് വലിയ പങ്കാണുള്ളത്. എന്നാൽ വലിയ തോതിൽ വാക്സിൻ വിരുദ്ധത സോഷ്യൽ മീഡിയകളിലൂടെ പരത്തുകയാണ്. വികസനരംഗത്ത് കേരളത്തിന് ഒറ്റപ്പെട്ട തുരുത്തായി നിലനിൽക്കാനാവില്ല. വികസനം ആവശ്യമാണ്. അതിന് പരിസ്ഥിതിയെ കൂടി പരിഗണിക്കണം. പുതിയ സാങ്കേതിക വിദ്യകളെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെയുമെല്ലാം ഗുണ ദോഷവിശകലനത്തിലൂടെ പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്നും സാബു പറഞ്ഞു.

ഇതോടൊപ്പം പ്രമേയവും അവതരിപ്പിക്കപ്പെട്ടു.

കേരളത്തെ ഹിന്ദുത്വയുടെ വിളഭൂമിയാക്കി മാറ്റാനുള്ള കുടില തന്ത്രങ്ങൾ തിരിച്ചറിയുക.

ചരിത്ര പ്രസിദ്ധമായ മാമാങ്കത്തിന്റെ പശ്ചാത് ഭൂമിയായ നിളാ തീരത്ത് കുo ഭമേളയുടെ മിനിപ്പതിപ്പ് ഒരുക്കിക്കൊണ്ട് ഉത്തരേന്ത്യൻ മാതൃകയിൽ ഭക്തിയും വ്യാപാരവും രാഷ്ട്രീയവും കൂട്ടിക്കലർത്തി മതേതര കേരളത്തിൽ . രാഷ്ട്രീയ ഹിന്ദുത്വയുടെ വിളവെടുപ്പ് നടത്താനുള്ള സംഘപരിവാർ ശ്രമങ്ങളെ കേരളത്തിലെ പ്രബുദ്ധ സാംസ്കാരിക സമൂഹം വേണ്ടത്ര പ്രതികരിച്ചിട്ടില്ല എന്ന ആശങ്ക പങ്കുവയ്ക്കുന്നു.

മതേതര ചിന്തകൾക്ക് അത് ജീവിതത്തിൽ പ്രയോഗവൽക്കരിക്കുന്നതിൽ ലോകോത്തര മാതൃകയാണ് കേരളം. അതുകൊണ്ടാണ് ഇവിടെ വർഗീയ വംശീയ കലഹങ്ങൾ അത്യപൂർവ്വമാകുന്നത്. മതരാഷ്ട്രം സ്ഥാപിക്കുവാൻ ഏത് മത വിഭാഗം പ്രചരണം ആരംഭിക്കുമ്പോഴം ശക്തമായ എതിർപ്പ് സെക്കുലർ പക്ഷത്ത് നിന്ന് ഉയരുന്നത്.

ഈ തനിമയെ മെല്ലെ മെല്ലെ മായ്ച്ചു കളയാനുള്ള ശ്രമങ്ങളെ കളത്തിലെ പ്രബുദ്ധ സമൂഹം പ്രതിരോധിക്കണമെന്ന് ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു.


പി.വി. ജയശ്രി അധ്യക്ഷത വഹിച്ചു. ലോഗോ തയ്യാറാക്കിയ

അശ്വന്ത് ആലക്കണ്ടിക്ക് കെ.പി. സുരേഷ് കുമാറും

ശാസ്തകാരൻമാരുടെ ചിത്രം വരച്ച

യദ്യനാഥിന് കെ.ജെ ജോസഫും ഉപഹാരം നൽകി.

വയോജന പരിപാലനം

എന്ന പുസ്തകം

എം.പി. ഭട്ടതിരിപ്പാട്,

സി.ടി. അനീഷിന് നൽകി പ്രകാശനം ചെയ്തു.

ഒ.എം. ശങ്കരൻ, കെ.വിനോദ് കുമാർ, ടി. ബിന്ദു, കെ.വി. ഗിരീഷ് ,

പി. പ്രഹ്ളാദൻ,

ജില്ല സിക്രട്ടറി പി.ബിജു

പ്രവർത്തന റിപോർട്ടും

കെ.ബാലകൃഷ്ണൻ

വരവ് ചെലപ് കണക്കും അവതരിപ്പിച്ചു.

ഏറ്റവും കൂടുതൽ മാസിക ചേർത്തവർക്ക്

സ്കൂൾ മാനേജർ ഷിബു സമ്മാനങ്ങൾ വിതരണം ചെയ്തു.

മുൻ സംസ്ഥാന പ്രസിഡണ്ട്

ബി രമേശ് സംഘടന രേഖ അവതരിപ്പിച്ചു.

സി.പി. ഹരീന്ദ്രൻ പ്രമേയം അവതരിപ്പിച്ചു.

The Kannur district conference of the Sastra Sahitya Parishad, which operates under the control of the CPM, has begun. Communist superstition to counter Aghori superstition

Related Stories
മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി കൊല്ലപ്പെടുമ്പോൾ

Mar 1, 2026 12:56 PM

മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി കൊല്ലപ്പെടുമ്പോൾ

മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി...

Read More >>
സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന് പിടിവലിയും.

Feb 18, 2026 11:53 AM

സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന് പിടിവലിയും.

സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന്...

Read More >>
പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും വന്യജീവിയാകും

Feb 14, 2026 05:49 PM

പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും വന്യജീവിയാകും

പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും...

Read More >>
മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം പറയണം

Feb 12, 2026 04:26 PM

മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം പറയണം

മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം...

Read More >>
നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ ഇറങ്ങുമ്പോൾ

Feb 1, 2026 10:25 PM

നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ ഇറങ്ങുമ്പോൾ

നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ...

Read More >>
Top Stories